Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് കല ട്രസ്റ്റ്...

കുവൈത്ത് കല ട്രസ്റ്റ് പുരസ്‌കാരം നടൻ ഇന്ദ്രൻസിന്

text_fields
bookmark_border
കുവൈത്ത് കല ട്രസ്റ്റ് പുരസ്‌കാരം നടൻ ഇന്ദ്രൻസിന്
cancel

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകുന്ന കുവൈത്ത് കല ട്രസ്റ്റ് ഈ വർഷത്തെ ‘കുവൈത്ത് കല ട്രസ്റ്റ് പുരസ്‌കാരം’ ചലച്ചിത്ര നടൻ ഇന്ദ്രൻസിന്. 50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. സാമൂഹിക-സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഇന്ദ്രൻസിന് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ആഗസ്റ്റ് മൂന്നിന് കുവൈത്ത് കല ട്രസ്റ്റിന്റെ പൊതുയോഗത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ പുരസ്‌കാരം കൈമാറും. ചടങ്ങിനോടനുബന്ധിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്റും ഷീൽഡും വിതരണം ചെയ്യും.

ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, കല ട്രസ്റ്റ് ചെയർമാൻ എ.കെ. ബാലൻ എന്നിവർ ഉൾപ്പെടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് കുവൈത്ത് കല ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

1978-ൽ രൂപീകൃതമായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിപകരുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കുവൈത്ത് കല ട്രസ്റ്റ് വിദ്യാഭ്യാസം, ചികിത്സ, ജീവകാരുണ്യം, ഭവനനിർമാണം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തനങ്ങളാണ് നടത്തിവരുന്നു. ട്രസ്റ്റിന്റെ വിവിധ പദ്ധതികളിലൂടെ ഇതിനകം 15,000 ത്തിലധികം പേർക്ക് സഹായം ലഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsActor IndransKuwait News
News Summary - Actor Indrans receives Kuwait Art Trust award
Next Story