ദേശീയ പതാക അനുചിതമായി ഉപയോഗിച്ചാൽ നടപടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ദേശീയ പതാകയും മറ്റു രാജ്യങ്ങളുടെ പതാകകളും ഉപയോഗിക്കുന്നതിൽ നിയന്ത്രണം. ദേശീയ പതാകയും വിദേശ രാജ്യങ്ങളുടെ പതാകകളും അനുചിതമായി ഉപയോഗിച്ചാൽ നടപടികൾ നേരിടേണ്ടിവരും.
കുവൈത്ത് ദേശീയ പതാക കീറിയതോ പൊരുത്തമില്ലാത്ത വിധത്തിലോ ഉയർത്തിയാൽ ഒരു വർഷംവരെ തടവും, 300-2000 ദീനാർ വരെ പിഴയും ലഭിക്കും. മത, സാമൂഹിക, ഗോത്ര ഗ്രൂപ്പുകൾ പ്രതിനിധീകരിക്കുന്ന പതാകകളും മുദ്രാവാക്യങ്ങളും രാജ്യത്ത് ഉയർത്താൻ പാടില്ല. നിയമം ലംഘിച്ചാൽ മൂന്നു വർഷം വരെ തടവോ 10,000 ദീനാർ വരെ പിഴയോ ലഭിക്കും. വിദേശ പതാകകൾ ഉയർത്താൻ ആഭ്യന്തര മന്ത്രിയുടെ ലൈസൻസ് നിർബന്ധമാണ്.
പൊതുഉത്സവങ്ങളിലും അവധിദിനങ്ങളിലും മാത്രമെ പതാകകൾ ഉയർത്താൻ അനുമതി ലഭിക്കുകയുള്ളൂ. എന്നാൽ സ്പോർട്സ് ക്ലബുകൾക്കും രാജ്യത്തെ നയതന്ത്ര മിഷനുകൾക്കും ഇളവ് ബാധകമാകും.
നിയമം ആവർത്തിച്ച് ലംഘിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. മാതൃരാജ്യത്തോടുള്ള ബഹുമാനവും ദേശീയ ഐക്യവും സംരക്ഷിക്കലാണ് ഭേദഗതികളുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

