Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ പാർപ്പിട മേഖലകളിലെ ബാച്ചിലർമാരുടെ താമസം; നടപടി ശക്തമാക്കി

text_fields
bookmark_border
നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന വസ്തു ഉടമകൾക്ക് മുന്നറിയിപ്പ്, പിഴ, വൈദ്യുതി വിച്ഛേദിക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരും
സ്വകാര്യ പാർപ്പിട മേഖലകളിലെ ബാച്ചിലർമാരുടെ താമസം; നടപടി ശക്തമാക്കി
cancel

കുവൈത്ത് സിറ്റി: സ്വദേശി സ്വകാര്യ, പാർപ്പിട മേഖലകളിൽ അവിവാഹിതരായ പുരുഷന്മാർ താമസിക്കുന്നത് നിരീക്ഷിക്കുന്നതിന് കുവൈത്ത് മുനിസിപ്പാലിറ്റി നടപടികൾ ശക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് രാജ്യത്തുടനീളം ഫീൽഡ് ടീമുകളെ രൂപവത്കരിച്ചിട്ടുണ്ട്.

നിയമലംഘനങ്ങൾക്കെതിരെ വേഗത്തിലുള്ള നടപടികൾ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം, വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ് എന്നിവയുമായി ഈ സംഘങ്ങൾ ഏകോപിപ്പിച്ച് പ്രവർത്തിക്കും.

നിയമങ്ങൾ ലംഘിച്ച് അവിവാഹിതരെ താമസിപ്പിക്കുന്ന വീടുകളുടെ എണ്ണവും നിയമനടപടികളുടെ പുരോഗതിയും ഉൾപ്പെടെയുള്ള ലംഘനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ ഈ സംഘങ്ങൾ കൃത്യമായ ഇടവേളകളിൽ സമർപ്പിക്കും. നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന വസ്തു ഉടമകൾക്ക് മുന്നറിയിപ്പ്, പിഴ, വൈദ്യുതി വിച്ഛേദിക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരും. രാജ്യത്ത് സ്വകാര്യ, മാതൃകാ പാർപ്പിട മേഖലകളിൽ കുടുംബാംഗങ്ങളല്ലാത്തവർക്കുള്ള താമസസൗകര്യം നിരോധിക്കുന്ന നിയമം നിലവിലുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Action taken against bachelors staying in private residential areas
Next Story