ക്വാറൻറീൻ മാർഗനിർദേശം ലംഘിച്ചവർക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ ഭാഗമായുള്ള നിർദേശങ്ങൾ ലംഘിച്ച എണ്ണായിരത്തോളം പേർക്കെതിരെ നടപടിക്കൊരുങ്ങി അധികൃതർ. ആരോഗ്യമന്ത്രാലയത്തിെൻറ ശ്ലോനിക് ആപ് വഴിയുള്ള നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെയാണ് നടപടി. കോവിഡ് നിയന്ത്രണ ഭാഗമായി ആരോഗ്യമന്ത്രാലയം അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനാണ് ശ്ലോനിക്. ക്വാറൻറീനിൽ ഇരിക്കുന്നവരെ ട്രാക്ക് ചെയ്യാനും നിർദേശങ്ങൾ നൽകാനുമാണ് പ്രധാനമായും ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നത്. കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് ശ്ലോനിക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്.
നിർദേശങ്ങൾ അവഗണിച്ച് യാത്രചെയ്തതിന് മാത്രം ആയിരത്തിലേറെ പേർ നടപടി നേരിടും. ഗാർഹിക നിരീക്ഷണത്തിലായിരിക്കെ മറ്റു സ്ഥലങ്ങളിൽ സഞ്ചരിക്കുന്നതുൾപ്പെടെ ആപ്ലിക്കേഷൻ വഴി കണ്ടെത്താൻ സാധിക്കും. ആപ്പിലെ നിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം നടപടി ഉണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

