പൊളിച്ചു നീക്കാത്ത തമ്പുകൾക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: ക്യാമ്പിങ് സീസൺ അവസാനിച്ചിട്ടും തമ്പുകൾ നീക്കാത്തവർക്കെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ വടക്കൻ മേഖലയിലെ 37 തമ്പുകൾ നീക്കം ചെയ്തു. നേരത്തെ നിയമലംഘനം നടത്തിയ 130 ക്യാമ്പ് സൈറ്റുകൾക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇവയുടെ ഉടമകളോട് നിയമങ്ങൾ പാലിക്കാനും തമ്പുകൾ ഉടൻ പൊളിച്ചുനീക്കാനും നിർദേശിച്ചു.
രാജ്യത്ത് നവംബർ 15ന് ആരംഭിച്ച ക്യാമ്പ് മാർച്ച് 15ന് അവസാനിച്ചിരുന്നു. തുടർന്ന് തമ്പുകൾ ഉടൻ നീക്കം ചെയ്യാൻ ഉടമകളോട് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിന് പെരുന്നാൾ അവധി കണക്കിലെടുത്ത് ചെറിയ ഇളവ് നൽകിയിരുന്നു. ഞായറാഴ്ച മുതൽ നടപടി ആരംഭിക്കുകയും ചെയ്തു.
പൊളിച്ചു നീക്കാത്ത ക്യാമ്പുകളുടെ ഉടമകളുടെ സുരക്ഷ നിക്ഷേപം കണ്ടുകെട്ടുമെന്നും തമ്പ് നീക്കം ചെയ്യുന്നതിനും സ്ഥലം വൃത്തിയാക്കുന്നതിനുമുള്ള ചെലവുകൾ ഈടാക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

