Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓവർടൈം ഡ്യൂട്ടി ഒഴിവാക്കുന്നവർക്കെതിരെ നടപടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്തെ ആശുപത്രികളിൽ ഓവർടൈം ഡ്യൂട്ടി ഒഴിവാക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഓവർടൈം ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടും ഹാജരാകാത്തവരെ കണ്ടെത്തുന്നതിനായി പരിശോധന കാമ്പയിന് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അധിക ജോലിക്ക് ഹാജരാകാത്തവരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കും. ഓവർടൈം നൽകിയിട്ടും ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്ത നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പുതിയ നടപടി.
Next Story

