വിലാസം പുതുക്കാത്തവർക്കെതിരെ നടപടി തുടരുന്നു ഒരു വര്‍ഷത്തിനിടെ 12,500ലധികം വ്യാജ വിലാസങ്ങള്‍ റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: താമസം മാറിയിട്ടും വിലാസങ്ങൾ പുതുക്കാത്തവർക്കെതിരെ നടപടി തുടരുന്നു. രാജ്യത്ത് ഒരു വര്‍ഷത്തിനിടെ 12,500 ലധികം വ്യാജ വിലാസങ്ങള്‍ റദ്ദാക്കി.
ഹവല്ലി, ജലീബ്, മഹബൂല പ്രദേശങ്ങളിലാണ് കൂടുതല്‍ വിലാസങ്ങള്‍ റദ്ദാക്കപ്പെട്ടത്. ഇവർ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചതിനെ തുടര്‍ന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടി. രേഖകള്‍ നീക്കം ചെയ്യപ്പെട്ടവര്‍ 30 ദിവസത്തിനകം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫിസില്‍ പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യണം. സമയപരിധിയില്‍ വിലാസം അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ 100 ദീനാര്‍ വരെ പിഴ ഈടാക്കും. 49 പേര് മരണപ്പെട്ട മൻഗഫ് തീപിടിത്ത ദുരന്തത്തിന് ശേഷമാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ താമസ വിലാസങ്ങള്‍ കര്‍ശനമാക്കിയത്.
ഇതു പ്രകാരം സിവിൽ ഐഡിയിൽ കൃത്യമായ വിലാസം ഉണ്ടായിരിക്കണം. ആളുകളുടെ താമസ ഇടം കൃത്യമായി മനസ്സിലാക്കാനും സുതാര്യത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
ദേശീയ സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കാന്‍ വിലാസ വിവരങ്ങള്‍ കൃത്യമായിരിക്കണമെന്നും, മൻഗഫ് പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പണം ഈടാക്കി വ്യാജ വിലാസം ഉപയോഗിച്ച് താമസക്കാരുടെ റെസിഡന്‍സി രജിസ്റ്റർ ചെയ്യുന്ന കെട്ടിട ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

