Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധിക്കെതിരായ നടപടി: ഇൻകാസ് പ്രതിഷേധിച്ചു

text_fields
bookmark_border
രാഹുൽ ഗാന്ധിക്കെതിരായ നടപടി: ഇൻകാസ് പ്രതിഷേധിച്ചു
cancel

കുവൈത്ത് സിറ്റി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ എം.പിമാരെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത നടപടി അപലനീയവും ഫാസിസ്റ്റ് പ്രവണതയുടെ പ്രതിഫലനവുമാണെന്ന് ഇൻകാസ് കുവൈത്ത്. സംഭവത്തിൽ ഇൻകാസ് പ്രവർത്തകർ വായ മൂടിക്കെട്ടി പ്രതിഷേധം രേഖപ്പെടുത്തി.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനായുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിയെയടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്കും എം.പിമാർക്കും ഇൻകാസ് കുവൈത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയായ അഭിപ്രായ സ്വാതന്ത്ര്യത്തെയും, പ്രതിഷേധിക്കാനുള്ള അവകാശത്തെയും കേന്ദ്ര ഭരണകൂടം ചവിട്ടിമെതിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ കാൽക്കീഴിലാക്കി രാജ്യത്ത് ഏകാധിപത്യം നടപ്പിലാക്കാനാണ് ശ്രമമെന്നും ചൂണ്ടികാട്ടി. ഈ നയങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്നും ആഹ്വാനം ചെയ്തു.

ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലേമുറി, ജനറൽ സെക്രട്ടറി അനൂപ് സോമൻ, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, കുര്യൻ തോമസ് പൈനും മൂട്ടിൽ, ജെയിംസ് വി കൊട്ടാരം, ഷിജു ഓതറ തമ്പി ലൂക്കോസ്, ബിജു അലക്സാണ്ടർ അലക്സ് മാനന്തവാടി, ബിജി പള്ളിക്കൽ, സുനിൽ ജിത്ത് മണ്ണാർകാട്, ഷിബു തയ്യിൽ കുമരകം എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Action against Rahul Gandhi
Next Story