കള്ളപ്പണം വെളുപ്പിക്കലിനെതിരെ നടപടി; എഫ്.എ.ടി.എഫ് ആവശ്യകതകൾ പ്രധാനമന്ത്രി അവലോകനംചെയ്തു
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ
ചേർന്ന യോഗം
കുവൈത്ത് സിറ്റി: ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) അഭിപ്രായങ്ങളും ആവശ്യകതകളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ബയാൻ പാലസിൽ നടന്ന യോഗത്തിൽ വിവിധ സ്ഥാപനങ്ങൾക്കിടയിൽ സഹകരണം വർധിപ്പിക്കുന്നതിനും പ്രവർത്തന പദ്ധതികൾ ഏകോപിപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ചചെയ്തു.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവക്കെതിരായ പോരാട്ടം, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കൽ, എല്ലാ ആവശ്യകതകളും നിർദിഷ്ട സമയപരിധിക്കുള്ളിൽ പൂർത്തിയാക്കൽ എന്നിവയിൽ കുവൈത്തിന്റെ താൽപര്യം അടിവരയിടുന്നതായി യോഗം. നീതിന്യായ മന്ത്രി നാസർ അൽ സുമൈത്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജമന്ത്രി ഡോ. സബീഹ് അൽ മുഖൈസീം, വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായി, ധനകാര്യ മന്ത്രി യാക്കൂബ് അൽ റെഫായ്, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹമ്മദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ദിവാൻ ആക്ടിങ് ഹെഡ് ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടർ ശൈഖ് സൗദ് സാലിം അബ്ദുൽ അസീസ് അസ്സബാഹ്, ഫത്വ, നിയമനിർമാണ വകുപ്പ് മേധാവി സലാഹ് അൽമജീദ്, കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂനിറ്റ് ചെയർമാൻ ഡോ. ഹമദ് അൽ മെക്രദ്, വാണിജ്യ വ്യവസായ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി മർവ അൽ ജുഐദാൻ, ആഭ്യന്തര മന്ത്രാലയത്തിലെയും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

