തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിന് നിരവധി സ്വകാര്യ കമ്പനികളുടെ ഫയലുകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ സഊദ് യൂസുഫിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
ഇതോടെ കമ്പനികൾക്ക് പുതിയ ജീവനക്കാരെ നിയമിക്കാനോ, പുതിയ തൊഴിൽ വിസകൾ കൈകാര്യം ചെയ്യാനോ കഴിയില്ല. എന്നാല്‍ നിലവിലുള്ള തൊഴിലാളികളുടെ വിസ പുതുക്കലിനോ സ്ഥാപനമാറ്റത്തിനോ തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിക്കലുമാണ് നടപടി വഴി ലക്ഷ്യമിടുന്നത്.
ശമ്പളം ‘ആഷൽ’ പോർട്ടലിലൂടെയാണ് രേഖപ്പെടുത്തേണ്ടതെന്ന് അതോറിറ്റി നിർദേശിച്ചു. വേതന ബാധ്യതകൾ തീർക്കുന്ന സ്ഥാപനങ്ങൾക്ക് ഫയൽ സസ്പെൻഷൻ സ്വമേധയാ പിൻവലിക്കും. നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

