സ്വകാര്യ പാർപ്പിടമേഖലയിലെ ബാച്ചിലർമാർക്കെതിരെ നടപടി
text_fieldsഉദ്യോഗസഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: സ്വകാര്യ പാർപ്പിട മേഖലയില്‍ താമസിക്കുന്ന ബാച്ചിലർമാർക്കെതിരെ നടപടിയുമായി അധികൃതര്‍.
ജലീബിലെ പഴക്കം ചെന്ന 67 കെട്ടിടങ്ങൾ പൊളിച്ചതിനെതുടർന്ന് സമീപത്തെ സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിലേക്ക് പ്രവാസി ബാച്ചിലർമാർ മാറുന്ന പ്രവണത ഉയർന്നതായി അധികൃതർ അറിയിച്ചു.
നിരവധിപേര്‍ ഖൈത്താൻ, ഫിര്‍ദൗസ്, അന്തലൂസ്, റാബിയ, ഒമരിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് മാറിയതായി മുനിസിപ്പാലിറ്റി കണ്ടെത്തി. ഖൈത്താനിൽ നടത്തിയ റെയ്ഡിൽ നിയമലംഘനത്തിൽപ്പെട്ട 14 കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിക്കുകയും 34 പ്രോപ്പർട്ടികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വൈദ്യുതി-ജല മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തുന്ന പരിശോധനയിലാണ് കണ്ടെത്തൽ. ബാച്ചിലമാർക്ക് താമസം നിരോധിച്ച സ്വകാര്യമേഖലകളിൽ തുടർച്ചയായ പരിശോധനക്ക് പ്രത്യേക ടീമുകളെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. ലംഘനങ്ങൾക്ക് യാതൊരു ഇളവും ഇല്ലെന്നും സ്വത്തുടമകൾ കെട്ടിടങ്ങൾ നിയമപ്രകാരമാക്കണമെന്ന മുന്നറിയിപ്പും നൽകി.
ജലീബിൽ നിന്നുള്ള ബാച്ചിലർ താമസങ്ങളുടെ സ്വകാര്യ ഏരിയകളിലേക്കുള്ള വ്യാപനം തടയാൻ സംയുക്ത ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുന്നതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

