സ്വകാര്യ പാർപ്പിട മേഖലയിലെ താമസം; അവിവാഹിതർക്കെതിരെ നടപടിയുമായി ഹവല്ലി മുനിസിപ്പാലിറ്റി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ സ്വകാര്യ പാർപ്പിട മേഖലയിൽ താമസിക്കുന്ന അവിവാഹിതർക്കെതിരെ നടപടിയുമായി ഹവല്ലി മുനിസിപ്പാലിറ്റി. സ്വദേശി പാർപ്പിട മേഖലയിൽ
വിദേശികൾക്ക് താമസം അനുവദിക്കുന്നതായി പരാതികൾ വർധിച്ച സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി നടപടികൾ ശക്തമാക്കിയത്.
സാൽമിയയിലെ 11, 12 ബ്ലോക്കുകളിൽ പരിശോധന നടത്തി. സ്വദേശികൾക്ക് സർക്കാർ ഭവനപദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിദേശികളായ അവിവാഹിതർക്ക് വാടകക്ക് നൽകിവന്നതാണ് പിടികൂടിയത്. സ്വദേശികളുടെ റെസിഡൻഷ്യൽ ഏരിയയിൽ വിദേശികൾ താമസിക്കുന്നത് മുനിസിപ്പൽ ചട്ടപ്രകാരം നിയമലംഘനമാണ്. ഇത് വിവിധ സാമൂഹിക-സുരക്ഷ പ്രശ്നങ്ങൾക്ക് കാരണമാവുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

