എ.സി.ഐ കുവൈത്ത് ചാപ്റ്റർ വാർഷിക പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsമികച്ച നിർമാണ പദ്ധതിക്കുള്ള പുരസ്കാരം പൊതുമരാമത്ത് മന്ത്രാലയം ആസൂത്രണ വികസന
അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ അഹമ്മദ് സാദ് അൽ സാലിഹ്, മുനിസിപ്പൽകാര്യ
സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് ഹമദ് അൽ മെഷാരിയിൽ നിന്ന്
ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: അമേരിക്കൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എ.സി.ഐ) കുവൈത്ത് ചാപ്റ്ററിന്റെ വാർഷിക അവാർഡ് ദാന ചടങ്ങ് കുവൈത്ത് സർവകലാശാലയിലെ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് പെട്രോളിയം (സൗത്ത് കാമ്പസ്) സബാഹ് അൽ സാലിം യൂനിവേഴ്സിറ്റിയിൽ നടന്നു.
മുനിസിപ്പൽകാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് ഹമദ് അൽ മെഷാരി മുഖ്യാതിഥിയായി.
മുൻ പൊതുമരാമത്ത് മന്ത്രിയും കുവൈത്ത് സർവകലാശാലയിലെ സിവിൽ എൻജിനീയറിങ് പ്രഫസറുമായ ഡോ. റാണ അൽ ഫാരിസിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ചടങ്ങിൽ കൈമാറി. മികച്ച നിർമാണ പദ്ധതിക്കുള്ള പുരസ്കാരം പൊതുമരാമത്ത് മന്ത്രാലയത്തിന് ലഭിച്ചു.
ആസൂത്രണ വികസന അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ അഹമ്മദ് സാദ് അൽ സാലിഹ് ട്രോഫി ഏറ്റുവാങ്ങി. കൺസെപ്റ്റ് ഡിസൈൻ, മേൽനോട്ട കൺസൾട്ടന്റുമാർ എന്ന നിലയിലുള്ള പുരസ്കാരം പേസ് ഓഫ് കുവൈത്ത് സി.ഇ.ഒ താരിഖ് ശുഐബ് ഏറ്റുവാങ്ങി.
അമേരിക്കൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർനാഷനലുമായി അഫിലിയേറ്റ് ചെയ്ത പ്രഫഷനൽ സംഘടനയാണ് എ.സി.ഐ-കുവൈത്ത് ചാപ്റ്റർ. കോൺക്രീറ്റിന്റെയും അനുബന്ധ നിർമാണ രീതികളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക അറിവും വിവരങ്ങളും വികസിപ്പിക്കുകയും പങ്കിടുകയും ചെയ്യുകയാണ് ലക്ഷ്യം.
എ.സി.ഐ കുവൈത്ത് ചാപ്റ്റർ ഡയറക്ടർ ബോഡംഗങ്ങളായ ഡോ. ഹസൻ കമാൽ, ഡോ. ഖൽദൂന് റഹൽ, ഡോ. ജാഫറലി പാറോൽ, ഡോ. മുവാതാസ് അൽ ഹവാരി, എൻജിനീയർ അസീസ് മാമുജി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

