വാഹനാപകടം: മലയാളിക്ക് മാപ്പുനൽകി ശൈഖ് മിശ്അൽ
text_fieldsകുവൈത്ത് സിറ്റി: ശൈഖ് മിശ്അൽ അൽ ജർറാഹ് അസ്സബാഹിെൻറ വാഹനവുമായി കൂട്ടിയിടിച്ച മലയാളി യുവാവ് രക്ഷപ്പെട്ടത് വലിയ പൊല്ലാപ്പിൽനിന്ന്. കുവൈത്ത് അമീറിെൻറ പിതൃവ്യപുത്രനും രാജ്യസുരക്ഷാകാര്യ അണ്ടർ സെക്രട്ടറിയുമാണ് ശൈഖ് മിശ്അൽ. ഇബ്രാഹീം എന്ന മലയാളി ചെറുപ്പക്കാരനാണ് അപ്രതീക്ഷിത സംഭവത്തിലൂടെ അറബ് മാധ്യമങ്ങളിൽ നിറഞ്ഞത്. പെെട്ടന്നുള്ള പരിഭ്രമത്തിൽ വാഹനം നിർത്താതെപോയ ഇബ്രാഹീം പൊലീസിെൻറ പിടിയിലായി.
സുരക്ഷാകാര്യ അണ്ടർ സെക്രട്ടറിയുടെ വാഹനവുമായാണ് കൂട്ടിയിടിച്ചതെന്ന കാര്യം ഇബ്രാഹീം അറിഞ്ഞിരുന്നില്ല. പരിക്കേറ്റ ശൈഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലിരിക്കെയാണ് ശൈഖ് ഇന്ത്യക്കാരൻ പിടിയിലായത് അറിയുന്നത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. ഡ്രൈവറെ വിട്ടയക്കാൻ ആവശ്യപ്പെടുക മാത്രമല്ല, ശൈഖ് മിശ്അൽ അൽ ജർറാഹ് അസ്സബാഹ് ചെയ്തത്. ഇബ്രാഹീമിനെ ദീവാനിയയിലേക്ക് ക്ഷണിച്ച് പരിചയപ്പെടുകയും ചെയ്തു. തെറ്റ് ആവർത്തിക്കയില്ലെന്ന് വ്യക്തമാക്കിയ ഇബ്രാഹീം ശൈഖിെൻറ കാരുണ്യത്തെ നന്ദിയോടെ സ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
