2017ൽ 71,161 വാഹനാപകടം; 428 മരണം
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ ഒരുവർഷം രാജ്യത്ത് സംഭവിച്ചത് 71,161 വാഹനാപകടങ്ങൾ. വാഹനാപകടങ്ങളിൽ 428 പേരാണ് മരിച്ചത്. ഇതിൽ 177 പേർ സ്വദേശികളാണ്. 206 പ്രവാസികൾ മരണപ്പെട്ടപ്പോൾ 21 പേർ ബിദൂനികളും 16 പേർ ജി.സി.സി പൗരൻമാരുമാണ്. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള എട്ടുപേരും മരണപ്പെട്ടു. ആഭ്യന്തരമന്ത്രാലയമാണ് ഇൗ കണക്ക് പുറത്തുവിട്ടത്. അപകടങ്ങളിൽ ഏറ്റവും കൂടുതൽ മരിച്ചത് 21-30 പ്രായപരിധിയിലുള്ളവരാണ്. 117 പേരാണ് ഇൗ പ്രായത്തിൽ മരണപ്പെട്ടത്. 31 മുതൽ 40 വയസ്സ് വരെയുള്ള 88 പേരും 41-50 പ്രായപരിധിയിലെ 71ഉം 60 വയസ്സിന് മുകളിൽ പ്രായമുള്ള 21 പേരും അപകടങ്ങളിൽ ജീവൻ വെടിഞ്ഞു. പത്തുമുതൽ 20 വയസ്സ് വരെയുളള 25 പേരുടെ ജീവനും റോഡിൽ പൊലിഞ്ഞു.
ഗവർണറേറ്റുകളിൽ ഹവല്ലിയിലാണ് ഏറ്റവും കൂടുതൽ അപകടം. കുറവ് ജഹ്റയിലും. ഹവല്ലിയിൽ 19,697 അപകടങ്ങൾ സംഭവിച്ചപ്പോൾ 17,851 അപകടങ്ങൾ സംഭവിച്ച കാപിറ്റൽ ഗവർണറേറ്റാണ് രണ്ടാം സ്ഥാനത്ത്. ഫർവാനിയയിൽ 12,216, അഹ്മദി-11,044, മുബാറക്ക് അൽ കബീർ-5784, ജഹ്റ-4569 എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിൽ 2017ൽ നടന്ന അപകടങ്ങൾ. 2012 മുതൽ 2017 വരെ കാലയളവിൽ മൊത്തം 9,17,447 അപകടങ്ങളിലായി 2366 പേർക്ക് ജീവൻ നഷ്ടമായതായി ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. 2012ൽ 454ഉം 2013ൽ 445ഉം 2014ൽ 461ഉം 2015ൽ 429ഉം 2016ൽ 424ഉം പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
