ആർട്ടിസ്റ്റ് സുജാതന് സ്വീകരണം നൽകി
text_fieldsആർട്ടിസ്റ്റ് സുജാതനെ തനിമ ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റിs: തനിമ കുവൈത്ത് ഒരുക്കുന്ന ഷേക്സ്പിയർ നാടകമായ മാക്ബത്തിനു രംഗപടമൊരുക്കാൻ കുവൈത്തിൽ എത്തിയ പ്രമുഖ രംഗപട കലാകാരൻ ആർട്ടിസ്റ്റ് സുജാതന് സ്വീകരണം നൽകി. തനിമ ഹാർഡ്കോർ അംഗങ്ങളായ ബാബുജി ബത്തേരി, വി.പി. റുഹൈൽ, വിജേഷ് വേലായുധൻ, ജീസൺ ജോസഫ്, കുമാർ തൃത്താല എന്നിവർ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. മുൻ പ്രവാസിയും തനിമയുടെ സീനിയർ ഹാർഡ് കോർ മെംബറുമായിരുന്ന രഘുനാഥൻ നായർക്കും സ്വീകരണം നൽകി.
മികച്ച രംഗപടത്തിനുള്ള കേരള സംസ്ഥാന നാടകപുരസ്കാരം നേടിയ സുജാതൻ കെ.പി.എ.സി പോലുള്ള പ്രമുഖ പ്രഫഷനൽ നാടകസംഘങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ബാബുജി ബത്തേരിയുടെ സംവിധാനത്തിൽ ബിബ്ലിക്കൻ എക്സിബിഷനു വേണ്ടി ആദ്യമായ് കുവൈത്തിൽ എത്തിയ സുജാതൻ നീതിമാന്റെ സിംഹാസനം, സാന്റാ റിഡീമർ എന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ, തനിമയുടെ ഒരു വടക്കൻ വീരഗാഥ, കൽപകിന്റെ ഒഥല്ലോ അടക്കം കുവൈത്തിലെ വിവിധ കലാസംഘങ്ങളുടെ നാടക പരിശ്രമങ്ങൾക്ക് രംഗപടമൊരുക്കിയിട്ടുണ്ട്. ഏപ്രിൽ 22,23,24 ദിവസങ്ങളിൽ കുവൈത്ത് ഇന്ത്യൻ സ്കൂളിൽ വൈകീട്ട് 6.30നാണ് ഷേക്സ്പിയർ പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

