കല കുവൈത്ത് അബുഹലീഫ മേഖല സമ്മേളനം
text_fieldsകല കുവൈത്ത് അബുഹലീഫ മേഖലസമ്മേളനം സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് അബുഹലീഫ മേഖല സമ്മേളനം കല മുൻ ഭാരവാഹി സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജോബിൻ ജോൺ അധ്യക്ഷത വഹിച്ചു. അബുഹലീഫ മേഖല സെക്രട്ടറി കെ.ജി. സന്തോഷ് മേഖലാ വാർഷിക പ്രവർത്തന റിപ്പോർട്ടും കല ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗം ഷാജി അനുശോചനപ്രമേയം അവതരിപ്പിച്ചു. ജോബിൻ ജോൺ, എം.പി. മുസഫർ, അജിത തോമസ് എന്നിവർ അടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു.
20 യൂനിറ്റുകളിൽ നിന്നായി 120 പ്രതിനിധികളും കേന്ദ്ര-മേഖല കമ്മിറ്റി അംഗങ്ങളടക്കം 172 പേർ സമ്മേളനത്തിൽ പങ്കെടുത്തു. 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല പ്രസിഡന്റായി സുധിൻ കുമാർ, സെക്രട്ടറിയായി ഷിജിൻ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികളടക്കം 35 അംഗങ്ങളുൾപ്പെടുന്നതാണ് മേഖല കമ്മിറ്റി.
കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ്, ട്രഷറർ പി.ബി. സുരേഷ്, ജോ.സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. സംഘാടകസമിതി സ്വാഗതസംഘം ചെയർമാൻ നാസർ കടലുണ്ടി സ്വാഗതവും അബുഹലീഫ മേഖല സെക്രട്ടറി ഷിജിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

