Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാക്​സിനെടുക്കാതെ...

വാക്​സിനെടുക്കാതെ ആറുലക്ഷത്തോളം പേർ

text_fields
bookmark_border
വാക്​സിനെടുക്കാതെ ആറുലക്ഷത്തോളം പേർ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​മ്പോ​ഴും വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ വാ​ക്സി​നെ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്നു. ആ​റ് ല​ക്ഷ​ത്തോ​ളം പേ​ർ രാ​ജ്യ​ത്ത് ഇ​നി​യും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കാ​ൻ ബാ​ക്കി​യു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ക്കു​ന്ന​തി​ൽ വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ വ​ലി​യ പ​ങ്കു വ​ഹി​ച്ച​താ​യാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ വി​ല​യി​രു​ത്ത​ൽ. ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യും വ്യ​വ​സ്ഥാ​പി​ത​മാ​യും ന​ട​ത്തി​യ കാ​മ്പ​യി​നി​ലൂ​ടെ രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചു. സാ​മൂ​ഹി​ക പ്ര​തി​രോ​ധ ശേ​ഷി എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് രാ​ജ്യം അ​ടു​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് മൂ​ന്നാം ത​രം​ഗം പി​ടി​മു​റു​ക്കി​ത്തു​ട​ങ്ങി​യ​ത്.

ലോ​കം മു​ഴു​വ​ൻ ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി‍ഡ് വ​ക​ഭേ​ദം ഒ​മി​ക്രോ​ൺ പ​ട​ർ​ന്നു പി​ടി​ക്കു​ക​യും കു​വൈ​ത്തി​ലെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ കൂ​ടു​ത​ൽ ഊ​ർ​ജ്ജി​ത​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. ര​ണ്ടു​ഡോ​സ് പൂ​ർ​ത്തി​യാ​ക്കി ഒ​മ്പ​തു മാ​സം പി​ന്നി​ട്ട​വ​ർ​ക്ക് ബൂ​സ്റ്റ​ർ വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് ഇ​തി​​​ന്‍റെ ഭാ​ഗ​മാ​യാ​ണ്. മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നാ​ലാ​മ​ത്തെ ഡോ​സ് ന​ൽ​കു​ന്ന കാ​ര്യ​വും ആ​ലോ​ച​ന​യി​ലു​ണ്ട്.

പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​​ന്‍റെ ല​ക്ഷ്യം. എ​ന്നാ​ൽ, ഒ​റ്റ ഡോ​സ് പോ​ലും എ​ടു​ക്കാ​ത്ത നി​ര​വ​ധി പേ​ർ ഈ ​ശ്ര​മ​ങ്ങ​ൾ​ക്ക് ത​ട​സ്സം നി​ൽ​ക്കു​ക​യാ​ണ്. വാ​ക്സി​ൻ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ മാ​റി​യി​ട്ടും ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ മാ​റി​നി​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ആ​റു​ല​ക്ഷ​ത്തോ​ളം വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. പൂ​ർ​ണ​തോ​തി​ൽ സാ​മൂ​ഹി​ക പ്ര​തി​രോ​ധം സാ​ധ്യ​മാ​ക്കാ​ൻ ഈ ​വി​ഭാ​ഗ​ത്തെ കൂ​ടി വാ​ക്സി​ൻ പ​രി​ര​ക്ഷ​യി​ൽ കൊ​ണ്ടു വ​ര​ണം. അ​തി​നു​ള്ള തീ​വ്ര പ​രി​ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കേ​റി

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക്​ വ​ർ​ധി​ച്ചു. ര​ണ്ടു ഡോ​സ് വാ​ക്സി​ൻ പൂ​ർ​ത്തി​യാ​ക്കി ഒ​മ്പ​ത് മാ​സം പി​ന്നി​ട്ട​വ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് വ​ർ​ധി​ച്ച​ത്. പ്ര​ധാ​ന വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​യ മി​ശ്രി​ഫ് ഫെ​യ​ർ ഗ്രൗ​ണ്ടി​ലും ജാ​ബി​ർ കോ​സ് വേ ​ഡ്രൈ​വ് ത്രൂ ​സെൻറ​റി​ലും ജ​ലീ​ബ്​ യൂ​ത്ത്​ സെൻറ​റി​ലും എ​ത്തു​ന്ന​വ​ർ​ക്ക് മു​ൻ‌​കൂ​ർ അ​പ്പോ​യി​ൻ​മെൻറി​ല്ലാ​തെ ത​ന്നെ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കി​യി​രു​ന്നു.

ഇ​ത്​ 50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്​ തി​ര​ക്ക്​ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ ഒ​ന്നി​ച്ചെ​ത്തി​യ​ത് വ​ലി​യ തി​ര​ക്കി​നും ആ​ൾ​ക്കൂ​ട്ട​ത്തി​നും കാ​ര​ണ​മാ​യി. മി​ശ്​​രി​ഫ്, ശൈ​ഖ്​ ജാ​ബി​ർ ക​ട​ൽ പാ​ലം, ജ​ലീ​ബ്​ യൂ​ത്ത്​ സെൻറ​ർ എ​ന്നീ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പു​റ​മെ തെ​ര​ഞ്ഞെ​ടു​ത്ത പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ബൂ​സ്റ്റ​ർ വാ​ക്സി​ൻ ന​ൽ​കു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ഏ​ത്​ പ്രാ​യ​വി​ഭാ​ഗ​ക്കാ​ർ​ക്കും മു​ൻ‌​കൂ​ർ അ​പ്പോ​യി​ൻ​​മെൻറ്​ നി​ർ​ബ​ന്ധ​മാ​ണ്.

150 കോടി വാക്സിൻ വിതരണം ആഘോഷമാക്കി ഇന്ത്യൻ പവിലിയൻ

ദുബൈ: ഇന്ത്യയിൽ വാക്സിൻ വിതരണം 150കോടി പിന്നിട്ടത്​ ആഘോഷമാക്കി എക്സ്​പോ 2020 ദുബൈയിലെ രാജ്യത്തിന്‍റെ പവിലിയൻ. കഴിഞ്ഞദിവസം പവിലിയന്‍റെ പുറംഭാഗത്ത്​ 1.5 ബില്യണിലധികം കോവിഡ് വാക്സിനുകൾ ചെയ്തു എന്ന്​ പ്രദർശിപ്പിച്ചാണ്​ നാഴികക്കല്ല്​ അവിസ്മരണീയമാക്കിയത്​. ഇന്ത്യയിൽ നിലവിൽ രണ്ടാം ഡോസ്​ വിതരണം പുരോഗമിക്കുകയാണ്​. അതിനിടെ, വാക്സിൻ 150 കോടിയിലെത്തിയത്​ രാജ്യത്ത്​ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി അഭിനന്ദിക്കപ്പെട്ടിരുന്നു. ഇതോടനുബന്ധിച്ചാണ്​ പവിലിയനിലും പ്രദർശനം ഒരുക്കിയത്​.

ഇന്ത്യൻ പവിലിയൻ നിലവിൽ അഞ്ചുലക്ഷത്തിലേറെ സന്ദർശകരെ ഇതിനകം ആകർഷിച്ചിട്ടുണ്ട്​. എക്സ്​പോയിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ പവിലിയനിൽ രാജ്യത്തിന്‍റെ ഭൂതകാലവും ഭാവി പദ്ധതികളുമാണ്​ പരിചയപ്പെടുത്തുന്നത്​. എക്സ്​പോ പകുതി ദിനങ്ങൾ പിന്നിട്ടപ്പോഴാണ്​ സന്ദർശകർ അഞ്ചുലക്ഷം കടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:not been vaccinated6lakh people
News Summary - About six lakh people have not been vaccinated
Next Story