ഒമ്പതുമാസം; വിദേശികൾ നാട്ടിലേക്കയച്ചത് 327 കോടി ദീനാർ
text_fields2017ലെ ഇതേ കാലത്തിനിടയിൽ 315 കോടി ദീനാറായിരുന്നു
കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ഒമ്പത് മാസത്തിനിടെ കുവൈത്തിലെ വിദേശ തൊഴിലാളികൾ 327 കോടി ദീനാർ തങ്ങളുടെ നാടുകളിലേക്കയച്ചതായി റിപ്പോർട്ട്. 2017 ലെ ഇതേ കാലത്തിനിടയിൽ 315 കോടി ദീനാറായിരുന്നു വിദേശികൾ നാട്ടിലേക്കയച്ചിരുന്നത്. 3.9 ശതമാനത്തിെൻറ വളർച്ചയുണ്ടായെന്നാണ് ഇത് കാണിക്കുന്നത്. കുവൈത്ത് സെൻട്രൽ ബാങ്കിെൻറ കണക്കുകൾ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, 2018ലെ അവസാനത്തെ മൂന്ന് മാസത്തിനിടെയിൽ വിദേശികളയച്ച പണത്തിൽ 11 ശതമാനത്തിെൻറ കുറവുണ്ടായി. ഈ കാലത്തിനിടെ 105 കോടി ദീനാറാണ് കുവൈത്തിൽനിന്ന് വിദേശത്തേക്ക് പോയത്. 2018ലെ അവസാന പാദത്തിനിടയിൽ 118 ബില്യൺ ദീനാർ അയച്ചിരുന്ന സ്ഥാനത്താണ് ഈ കുറവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2018ൽ വിദേശ തൊഴിലാളികൾ നാട്ടിലേക്ക് അയച്ച തുകയിൽ വർധനയാണ് ഉണ്ടായത്. അമേരിക്കൻ ഡോളറിനെ അപേക്ഷിച്ച് ദീനാറിെൻറ മൂല്യം കൂടിയതും അതോടൊപ്പം ഇന്ത്യൻ രൂപയുൾപ്പെടെ ചില വിദേശരാജ്യങ്ങളുടെ മൂല്യം തകർന്നതുമാണ് വിദേശികളെ കൂടുതൽ പണം അയക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
