Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right95 ശ​ത​മാ​നം സ​ഹ​ക​ര​ണ...

95 ശ​ത​മാ​നം സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രും കു​ത്തി​വെ​പ്പെ​ടു​ത്തു

text_fields
bookmark_border
95 ശ​ത​മാ​നം സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രും കു​ത്തി​വെ​പ്പെ​ടു​ത്തു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 95 ശ​ത​മാ​നം സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​രും കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ൾ വ​ഴി തൊ​ഴി​ലി​ട​ത്തി​ൽ എ​ത്തി വാ​ക്​​സി​ൻ ന​ൽ​കി​യ​താ​ണ്​ ഇൗ ​മു​ന്നേ​റ്റ​ത്തി​നു​ കാ​ര​ണം.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ൻ​ട്ര​ൽ ഡി​പ്പാ​ർ​ട്മെൻറ്​ ഒാ​ഫ്​ പ്രൈ​മ​റി ഹെ​ൽ​ത്ത്​​ കെ​യ​ർ മേ​ധാ​വി ഡോ. ​ദി​ന അ​ൽ ദ​ബീ​ബ്​ അ​റി​യി​ച്ച​താ​ണി​ത്. ബാ​ക്കി​വ​രു​ന്ന അ​ഞ്ചു​ശ​ത​മാ​ന​ത്തി​ന്​ വൈ​കാ​തെ വാ​ക്​​സി​ൻ ന​ൽ​കും. അ​ടു​ത്ത​താ​യി മാ​ർ​ക്ക​റ്റു​ക​ളും മാ​ളു​ക​ളും ഫാ​ക്​​ട​റി​ക​ളും ക​മ്പ​നി​ക​ളും ആ​ണ്​ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന്​ അ​വ​ർ വ്യ​ക്​​ത​മാ​ക്കി.

ക​മ്പ​നി​ക​ളി​ലും വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ലും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ എ​ത്തി വാ​ക്​​സി​ൻ ന​ൽ​കും. ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തി​ട​പെ​ടു​ന്ന ത​രം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.ഉ​പ​ഭോ​ക്​​തൃ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കും. 5000 മ​സ്​​ജി​ദ്​ ജീ​വ​ന​ക്കാ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞു.

ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ലെ 3000 ജീ​വ​ന​ക്കാ​രും കു​ത്തി​വെ​പ്പെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​ന​കം മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ൾ 40000 പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി. ഫെ​ബ്രു​വ​രി​യി​ൽ 2000 കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും വീ​ട്ടി​ലെ​ത്തി കു​ത്തി​വെ​പ്പെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covid​Covid 19gulf covidcovid injection
Next Story