60 ശതമാനം കോവിഡ് ബാധിതർ വിദേശികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിതരിൽ 60 ശതമാനം വിദേശികളെന്ന് കോവിഡ് സുപ്രീം ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജാറുല്ല പറഞ്ഞു. ഒരു ഘട്ടത്തിൽ കൂടുതലും കുവൈത്തികളായിരുന്നു. കുവൈത്തികളിലെ പ്രതിരോധ കുത്തിവെപ്പിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
തീവ്ര പരിചരണ വിഭാഗത്തിലും കൂടുതലും വിദേശികളാണെന്ന നിലയിലേക്ക് സാഹചര്യം മാറിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ 99 ശതമാനത്തിലേറെ പേരും കുത്തിവെപ്പ് എടുക്കാത്തവരാണ്. ഫർവാനിയ ആശുപത്രിയിൽ െഎ.സി.യുവിലുള്ള 98 ശതമാനം പേരും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് തീവ്രപരിചരണ വിഭാഗം തലവൻ ഡോ. ദലാൽ അൽ മത്റൂക് വ്യക്തമാക്കി. കൂടുതലും മധ്യവയസ്കരും മാറാരോഗങ്ങൾ ഇല്ലാത്തവരുമാണ്.

