പ്രതിദിന കോവിഡ് രോഗികൾ 3000ത്തിനടുത്ത്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ റെക്കോഡുകൾ ഭേദിച്ച് കുതിക്കുന്നു.
ഞായറാഴ്ച 2999 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് 4,33,919 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
ഞായറാഴ്ച 388 പേർ ഉൾപ്പെടെ 4,13,697 പേർ രോഗമുക്തി നേടി.
ഞായറാഴ്ച മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ കോവിഡ് മരണം 2471 ആയി തുടരുന്നു. 17,751 ആണ് ആക്ടിവ് കോവിഡ് കേസുകൾ. 115 പേരാണ് ആശുപത്രി വാർഡുകളിൽ ചികിത്സയിലുള്ളത്.
14 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 32,972 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്.
കുവൈത്ത് (17,751), ബഹ്റൈൻ (10,218), ഖത്തർ (18,791), ഒമാൻ (2640), സൗദി (20,630), യു.എ.ഇ (30,418) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

