പേരോട് അബ്ദുറഹ്മാന് സഖാഫി ശിഫ അൽ ജസീറ മെഡിക്കൽ സെന്റർ സന്ദർശിച്ചു
text_fieldsപേരോട് അബ്ദുറഹ്മാന് സഖാഫി ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന് സഖാഫി ശിഫ അൽ ജസീറ മെഡിക്കൽ സെന്റർ സന്ദർശിച്ചു. ഫർവാനിയ ക്ലിനിക്കിൽ എത്തിയ അദ്ദേഹത്തെ ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് അസീം സേട്ട് സുലൈമാൻ, ഫൈനാൻസ് ആൻഡ് അക്കൗണ്ട്സ് ഹെഡ് അബ്ദുൽ റഷീദ്, അഡ്മിനസ്ട്രേറ്റിവ് മാനേജർ സുബൈർ മുസ്ലിയാരകത്ത് എന്നിവർ സ്വീകരിച്ചു.
ശിഫ അൽ ജസീറ മെഡിക്കൽ സെന്റർ കുവൈത്തിലും മറ്റു ജി.സി.സി രാജ്യങ്ങളിലും നൽകുന്ന സേവനങ്ങളെ പേരോട് അബ്ദുറഹ്മാന് സഖാഫി അഭിനന്ദിച്ചു. പ്രവാസികൾക്ക് മികച്ച സേവനം നൽകുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് ശിഫ അൽ ജസീറ നടത്തുന്നതെന്നും സൂചിപ്പിച്ചു. സ്ഥാപനത്തിന്റെയും മാനേജ്മെന്റിന്റെയും രോഗികളുടെയും പുരോഗതിക്കും ആരോഗ്യത്തിനും വേണ്ടി അദ്ദേഹം പ്രാർഥിച്ചു.കുവൈത്ത് സന്ദർശനത്തിനിടെ ഐ.സി.എഫ് ഭാരവാഹി അബ്ദുല്ല നാലുപുരയിൽ, മറ്റു പ്രവർത്തകർ എന്നിവരോടൊപ്പമാണ് പേരോട് അബ്ദുറഹ്മാന് സഖാഫി ശിഫ അൽ ജസീറയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

