അബ്ദുല്ല അൽ റഷീദിക്ക് 30,000 ദീനാർ പാരിതോഷികവുമായി ഒളിമ്പിക് കമ്മിറ്റി
text_fieldsഒളിമ്പിക് മെഡൽ നേടി തിരിച്ചെത്തിയ അബ്ദുല്ല അൽ റഷീദിക്ക് നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: ടോക്യോ ഒളിമ്പിക്സിൽ കുവൈത്തിനായി മെഡൽ നേടിയ അബ്ദുല്ല അൽ റഷീദിക്ക് 30,000 ദീനാർ പാരിതോഷികം നൽകുമെന്ന് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. ഷൂട്ടിങ്ങിലെ സ്കീറ്റ് ഇനത്തിലാണ് അദ്ദേഹം വെങ്കല മെഡൽ നേടിയത്. നേരത്തേ ഒളിമ്പിക്സിൽ കുവൈത്തിനായി സ്വർണം നേടുന്നവർക്ക് 50,000 ദീനാർ, വെള്ളി നേടുന്നവർക്ക് 20,000 ദീനാർ, വെങ്കലം നേടിയാൽ 10,000 ദീനാർ എന്നിങ്ങനെ നൽകണമെന്ന കായികമന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിയുടെ ശിപാർശ ധനമന്ത്രാലയം അംഗീകരിച്ചിരുന്നു.
ഒളിമ്പിക്സിൽ മെഡൽ നേടുന്ന കുവൈത്തി താരങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണ്. സ്വകാര്യ കമ്പനികളും അർധ സർക്കാർ സ്ഥാപനങ്ങളും സമ്മാനങ്ങൾ നൽകിയേക്കും. അതേസമയം, അബ്ദുല്ല അൽ റഷീദി ഒഴികെ കുവൈത്തി താരങ്ങൾക്ക് ആർക്കും മെഡൽ നേടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ രാജ്യത്തിെൻറ മാനം കാത്ത അബ്ദുല്ല അൽ റഷീദി ദേശീയ ഹീറോ ആകും. 58കാരനായ അദ്ദേഹത്തിെൻറ ഏഴാമത് ഒളിമ്പിക്സ് ആയിരുന്നു ടോക്യോയിലേത്.
2024ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ സ്വർണം നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ അബ്ദുല്ല അൽ റഷീദി വെള്ളി നേടിയിരുന്നു. കുവൈത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിലക്കുണ്ടായിരുന്നതിനാൽ യോഗ്യത നേടിയ ഏഴ് കുവൈത്തി കായികതാരങ്ങൾ ഒളിമ്പിക് പതാകക്ക് കീഴിലാണ് മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

