ന​ട​ൻ അ​ബ്​​ദു​ല്ല  അ​ൽ ബാ​റൂ​നി  അ​ന്ത​രി​ച്ചു

11:09 AM
14/03/2018

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ സി​നി​മ, നാ​ട​ക അ​ഭി​നേ​താ​വ്​ അ​ബ്​​ദു​ല്ല അ​ൽ ബാ​റൂ​നി അ​ന്ത​രി​ച്ചു. 44 വ​യ​സ്സാ​യി​രു​ന്നു. 1973ൽ ​ജ​നി​ച്ച ബാ​റൂ​നി 1991 മു​ത​ലാ​ണ് അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. ‘ഫ്രീ ​കു​വൈ​ത്ത് ’ എ​ന്ന സ്​​റ്റേ​ജ് പ്രോ​ഗ്രാ​മി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം 1998ൽ ​ആ​ണ് നാ​ട​ക രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. 2007ൽ ​പ്രേ​ക്ഷ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച അ​ഞ്ചു നാ​ട​ക​ങ്ങ​ളി​ലാ​ണ് അ​ബ്​​ദു​ല്ല ബാ​റൂ​നി പ്ര​ധാ​ന ന​ട​നാ​യി വേ​ഷ​മി​ട്ട​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ സു​ലൈ​ബീ​കാ​ത്ത് ശ്​​മ​ശാ​ന​ത്തി​ൽ വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.

Loading...
COMMENTS