അബ്ദുൽ ഗഫൂർ ചികിത്സ സഹായസമിതി രൂപവത്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: വൃക്കരോഗം കാരണം കുവൈത്തിൽനിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ കൊയിലാണ്ടി ചെേട്ട്യടത്ത് അബ്ദുൽ ഗഫൂറിെൻറ (41) ചികിത്സക്ക് കൊയിലാണ്ടി കൊല്ലം ശിഹാബ് തങ്ങൾ റിലീഫ് സെൽ മെഡിക്കൽ വിങ്ങിെൻറ നേതൃത്വത്തിൽ സഹായ സമിതി രൂപവത്കരിച്ചു. സ്വന്തമായി വീട് പോലും ഇല്ലാത്ത ഇദ്ദേഹമാണ് ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയം.
ഇപ്പോൾ ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് നടത്തുന്ന അബ്ദുൽ ഗഫൂറിെൻറ തുടർ ജീവിതം സുഗമമാക്കാൻ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കൊയിലാണ്ടി ഫെഡറൽ ബാങ്ക് ശാഖയിൽ ചികിത്സ സമിതി അബ്ദുൽ ഗഫൂറിെൻറ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 14070100100392. െഎ.എഫ്.എസ്.സി കോഡ്: FDRL0001407. ഗൂഗിൾ പേ: 8891942231 (ഗഫൂർ). കൂടുതൽ വിവരങ്ങൾക്ക് 9446940770 (ജാബിർ, ചെയർമാൻ), 9447640570 (അബ്ദുൽ സലാം, കൺവീനർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.