അബ്ദുൽ അസീസ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി
text_fields36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഐ.സി.എഫ് നാഷനൽ സർവിസ് സെക്രട്ടറി അബ്ദുൽ അസീസ് മാസ്റ്റർക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ഐ.സി.എഫ് നാഷനൽ സർവിസ് സെക്രട്ടറി അബ്ദുൽ അസീസ് മാസ്റ്റർക്ക് ഐ.സി.എഫ് കുവൈറ്റ് സിറ്റി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഫിനാൻസ് സെക്രട്ടറി അഹ്മദ് കെ. മാണിയൂർ ഉദ്ഘാടനം ചെയ്തു. നാഷനൽ പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി, സെക്രട്ടറി അബ്ദുല്ല വടകര, അബ്ദുൽ അസീസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ബാദുഷ മുട്ടനൂർ സ്വാഗതവും ഉബൈദ് ഹാജി മായനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

