Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബ്ദുൽ അസീസിന് യാത്രയയപ്പ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് വിരമിച്ച മലയാളി ഫോേട്ടാഗ്രാഫർക്ക് വകുപ്പ് അധികൃതർ യാത്രയയപ്പ് നൽകി. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം ആറ്റുപുറം സ്വദേശിയായ അബ്ദുൽ അസീസിനാണ് യാത്രയയപ്പ് നൽകിയത്. 24 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം നാട്ടിൽ സ്ഥിരതാമസത്തിന് പോവുന്നത്. ബ്രിഗേഡിയർ തൗഹീദ് അബ്ദുല്ല അൽ കൻദരി, ലെഫ്റ്റനൻറ് കേണൽ നാസർ അബൂസുലൈബ് എന്നിവർ ഉപഹാരം കൈമാറി. ഭാര്യയും നാലു മക്കളുമുണ്ട്. പല ഘട്ടങ്ങളിലും ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് മലയാളി സമൂഹത്തിന് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇദ്ദേഹത്തിെൻറ സാന്നിധ്യം സഹായകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
