Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅബ്​ദലി അതിർത്തി...

അബ്​ദലി അതിർത്തി യാത്രക്കാർക്കായി തുറന്നു

text_fields
bookmark_border
അബ്​ദലി അതിർത്തി യാത്രക്കാർക്കായി തുറന്നു
cancel
camera_alt

അബ്​ദലി അതിർത്തി ചെക്​പോസ്​റ്റ്​

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ഇറാഖ്​ അതിർത്തിയിലെ അബ്​ദലി ചെക്​പോസ്​റ്റ്​ യാത്രക്കാർക്കായി തുറന്നുകൊടുത്തു. കോവിഡ്​ പശ്ചാത്തലത്തിൽ 2020 ഫെബ്രുവരി 24നാണ്​​​ ചെക്​പോസ്​റ്റിൽ യാത്രക്കാരെ വിലക്കിയത്​. അതേസമയം, ചരക്കുനീക്കം തുടർന്നിരുന്നു. ആരോഗ്യ സുരക്ഷ പരിശോധനയടക്കം എല്ലാ നടപടികൾക്കും ചെക്​പോസ്​റ്റിൽ വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​.

എല്ലാ കൗണ്ടറുകളും തുറന്നുപ്രവർത്തിക്കുന്നതായും സുരക്ഷ പരിശോധന കഴിഞ്ഞാൽ മൂന്ന്​ മിനിറ്റിനകം നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നതായും പോർട്ട്​ അഡ്​മിനിസ്​ട്രേഷൻ ഡയറക്​ടർ കേണൽ വലീദ്​ അൽ ആസ്​മി പറഞ്ഞു.

ഡിപ്പാർച്ചർ മുഴുവൻ സമയവും അറൈവൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയുമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ദിവസം വിരലിലെണ്ണാവുന്ന യാത്രക്കാരേ അതിർത്തി കടന്നുള്ളൂ. കോവിഡിനുമുമ്പ്​ ആയിരക്കണക്കിനാളുകൾ ഇരുവശത്തേക്കും സഞ്ചരിച്ചിരുന്നു.

2019ൽ ആകെ അഞ്ച്​ ലക്ഷത്തിലേറെ പേരാണ്​ അബ്​ദലി അതിർത്തി വഴി സഞ്ചരിച്ചത്​. യാത്രക്ക്​ പി.സി.ആർ നെഗറ്റിവ്​ ഫലവും രണ്ട്​ ഡോസ്​ വാക്​സിനേഷനും അതിർത്തി കടക്കുന്നതിന്​ നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelers
News Summary - Abdli border opened for travelers
Next Story