അബ്ദലിയിൽ ലഭിച്ചത് 24.3 മില്ലിമീറ്റർ മഴ
text_fieldsകുവൈത്ത് സിറ്റി: വ്യാഴാഴ്ച രാജ്യത്ത് അനുഭവപ്പെട്ടത് വലിയ അളവിലുള്ള മഴ. അബ്ദലി പ്രദേശത്താണ് ശക്തമായ മഴ ലഭിച്ചത്. 24.3 മില്ലിമീറ്റർ മഴ ഇവിടെ ഉണ്ടായി. ജഹ്റയിൽ 5.4 മില്ലിമീറ്ററും റബിയയിൽ 10.9 മില്ലിമീറ്ററും അബ്രാഖ് ഫാമിൽ 10.1 മില്ലിമീറ്ററും രേഖപ്പെടുത്തി. റാസ് അൽ സാൽമിയയിൽ ഒമ്പത് മില്ലിമീറ്റർ, അന്താരാഷ്ട്ര വിമാനത്താവളത്തിൽ 8.4 മില്ലിമീറ്റർ, വഫ്രയിൽ 8.3 മില്ലിമീറ്റർ എന്നിങ്ങനെയും മഴ ലഭിച്ചു.
ജഹ്റയിലാണ് എറ്റവും കുറവ് അളവ് രേഖപ്പെടുത്തിയത്; 5.4 മില്ലിമീറ്റർ. വ്യാഴാഴ്ച വരെ പല പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയതും വ്യത്യസ്ത തീവ്രതയുള്ളതുമായ മഴ പെയ്തതായും വകുപ്പ് ഡയറക്ടർ ധീരാർ അൽ അലി പറഞ്ഞു.

