അബ്ബാസിയ ഇസ്ലാഹി മദ്റസ കുടുംബസംഗമവും ഇഫ്താർ വിരുന്നും
text_fieldsകെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഇഫ്താർ സംഗമം പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാഹി സെന്ററിന്റെ അബ്ബാസിയ ഇസ്ലാഹി മദ്റസ ഇഫ്താർ സംഗമം പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.
അർധവാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് മെഡലും രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരവിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഹാറൂൺ കാട്ടൂർ, സക്കീർ കൊയിലാണ്ടി, എൻ.കെ. അബ്ദുസ്സലാം, മെഹബൂബ് കപ്പാട്, അനിലാൽ ആസാദ്, സാജു ചെമ്മനാട് എന്നിവർ സംബന്ധിച്ചു. മദ്റസ പ്രധാനാധ്യാപകൻ ശമീർ മദനി, അധ്യാപകരായ ഇസ്ഹാഖ് സ്വലാഹി, നൗഫൽ സ്വലാഹി, യാസിർ അൻസാരി, ഇജാസ്, അസ്ലം ആലപ്പുഴ, സനിയ, സീനത്ത്, അഫീന, നാജിയ, സൈനബ, പി.ടി.എ ഭാരവാഹികളായ അസ്ലം കരുനാഗപ്പള്ളി, നൗഷാദ് കൊല്ലം, യൂസുഫ്, എം.ടി.എ ഭാരവാഹികളായ റിൻസിയ ഖാദർ, അനീസ, കെ.കെ.ഐ.സി സോണൽ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

