അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsഅബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ പ്രവേശനോത്സവം
കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‍ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിന് കീഴിൽ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു. കെ.ഐ.സി മുന്‍ ചെയര്‍മാന്‍ ഹംസ ബാഖവി ഉദ്ഘാടനം നിര്‍വഹിച്ചു. മദ്റസ പ്രിന്‍സിപ്പൽ അബ്ദുൽ ഹമീദ് അൻവരി അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡന്റ് ഇൽയാസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. അഡ്മിഷൻഫോം വിതരണോദ്ഘാടനം കുഞ്ഞി മുഹമ്മദ്കുട്ടി ഫൈസി, അഷ്റഫ് ഫര്‍വാനിയക്ക് നല്‍കി നിര്‍വഹിച്ചു.
കേന്ദ്ര ദഅവ സെക്രട്ടറി അബ്ദുൽ ഹകീം മൗലവി വാണിയന്നൂർ സംസാരിച്ചു. മദ്റസ ഭാരവാഹികളായ അബ്ദുല്ലത്തീഫ് എടയൂർ, ശറഫുദ്ദീൻ കുഴിപ്പുറം, സവാദ്, ഇഖ്ബാൽ പതിയാരത്ത്, ഉസ്താദുമാരായ അഷ്റഫ് സൈനി, മജീദ് ദാരിമി, ജിശാദ് യമാനി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അധ്യാപകരായ അഷ്റഫ് അൻവരി പട്ടാമ്പി സ്വാഗതവും അബ്ദുൽ ഹകീം ഹസനി നന്ദിയും പറഞ്ഞു.

