അബ്ബാസിയ ദാറുതർബിയ മദ്റസ പ്രവേശനോൽസവം
text_fieldsഅബ്ബാസിയ ദാറുതർബിയ മദ്റസ പ്രവേശനോൽസവം കെ.ഐ.സി വൈസ് പ്രസിഡണ്ട് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അബ്ബാസിയ ദാറുതർബിയ മദ്റസയിൽ പുതിയ അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തോടെ നടന്നു. ‘നേരറിവ് നല്ലനാളേക്ക്’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മദ്റസ മാനേജ് കമ്മറ്റി പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് എടയൂർ അധ്യക്ഷത വഹിച്ചു.
കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡണ്ട് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. ഇൽയാസ് മൗലവി പ്രാർത്ഥന നിർവഹിച്ചു. മദ്റസ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് അൻവരി നസീഹത്ത് നൽകി. സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. അബ്ദു റസാഖ് ദാരിമി, മഹമൂദ് ഹാജി, യുസുഫ് ഫറൂഖ്, ശറഫുദ്ധീൻ കുഴിപ്പുറം, സകരിയ്യ കയ്യം, ഇഖ്ബാൽ പതിയാരത്ത്, മദ്റസ അധ്യാപകർ പരിപാടിക്ക് നേതൃത്വം നൽകി. മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ ഹബീബ് കയ്യം സ്വാഗതവും ജനറൽ സെക്രട്ടറി ശിഹാബ് കോഡൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

