അബ്ബാസിയ അൽ മദ്റസത്തുൽ ഇസ്ലാമിയ പ്രവേശനോത്സവം
text_fieldsഅബ്ബാസിയ: കെ.ഐ.ജിയുടെ കീഴിൽ അബ്ബാസിയ പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിൽ പ്രവർത്തനം പുനരാരംഭിച്ച അൽ മദ്റസത്തുൽ ഇസ്ലാമിയ പ്രവേശനോത്സവം നടത്തി. പുതിയ കുട്ടികളെ സ്വാഗതം ചെയ്ത് നടത്തിയ പരിപാടിയിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. പി.ടി.എ പ്രസിഡൻറ് ഹിഷാം എ. ബാരി അധ്യക്ഷത വഹിച്ചു. മദ്റസ പ്രിൻസിപ്പൽ മുനീർ മടത്തിൽ, പി.ടി.എ ഭാരവാഹികളായ അശ്റഫ് മുഹമ്മദ്, സത്താർ കുന്നിൽ, സാബിഖ് യൂസുഫ്, അനീസ്, സിദ്ദീഖ് ഹസൻ എന്നിവർ സംസാരിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ മധുരവിതരണവും നടത്തി.
പുതുതായി എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ഈ വർഷം മുതൽ അബ്ബാസിയ മദ്റസയിൽ ആരംഭിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു. ഖുർആൻ, ഹദീസ്, അഖീദ, കർമ്മശാസ്ത്രം, ഇസ്ലാമിക ചരിത്രം, അറബി, മലയാള ഭാഷാപഠനം എന്നിവ ഉൾക്കൊള്ളുന്ന കേരള മദ്റസ എജുക്കേഷൻ ബോർഡ് ഇൻറർനാഷനലിെൻറ പുതുക്കിയ സിലബസാണ് അൽമദ്റസത്തുൽ ഇസ്ലാമിയ പിന്തുടരുന്നത്. മൂന്നു വയസ്സ് മുതലുള്ള കുട്ടികൾക്ക് ‘ഹെവൺസ്’ ഖുർആനിക് പ്രീ മദ്റസ കോഴ്സ് കെ.ഐ.ജി യുടെ എല്ലാ മദ്റസകളിലും ഈ വർഷം മുതൽ ആരംഭിച്ചതായി വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ അബ്ദുൽ റസാഖ് നദ്വി പറഞ്ഞു. പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ ഖുർആൻ പഠനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് ‘ഹെവൺസ്’ പാഠ്യപദ്ധതി. ഫോൺ: 97345634, 97292002, 97288809.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
