അബ്ബാസിയ ഏരിയ മലർവാടി ബാലസംഘം റിപ്പബ്ലിക് ദിനാഘോഷം
text_fieldsമലർവാടി ബാലസംഘം ജലീബ് യൂനിറ്റ് റിപ്പബ്ലിക് ദിന സംഗമം
അബ്ബാസിയ: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ ഐവ അബ്ബാസിയ ഏരിയയുടെ കീഴിലെ ഹിറ, ബിൽക്കീസ്, ജലീബ് മലർവാടി ബാലസംഘം യൂനിറ്റുകൾ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു.
ദേശഭക്തി ഗാനങ്ങൾ, ക്വിസ്, പ്രസംഗം, നൃത്തം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. ഹിറ യൂനിറ്റ് സംഗമത്തിൽ ഫാസില നസീർ കുട്ടികളുമായി സംവദിച്ചു. മലർവാടി കോഓഡിനേറ്റർ ഷാഹിന മുഹമ്മദ് അലി നേതൃത്വം നൽകി. മിർവത് ഖിറാഅത്ത് നടത്തി. ഷെഹ്സാദ് സ്വാഗതവും ഷമ്മാസ് നന്ദിയും പറഞ്ഞു.
ജലീബ് യൂനിറ്റിൽ ജാസ്മിൻ ഷുക്കൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജലീബ് മലർവാടി യൂനിറ്റ് കോഓഡിനേറ്റർ ഷെറീജ നേതൃത്വം നൽകി. സൈബ സൈനബ് ഖിറാഅത്ത് നടത്തി. നൈല നൗഫൽ സ്വാഗതവും ഷെസ ഫർഹീൻ നന്ദിയും പറഞ്ഞു. ഐവ ബിൽകീസ് മലർവാടി ബാലസംഘം ഇഷാ ഫിദയുടെ ഖിറാഅത്തോടെ ആരംഭിച്ചു. നൗറിൻ സ്വാഗതം പറഞ്ഞു. ഐവ ബിൽകീസ് യൂനിറ്റ് പ്രസിഡൻറ് നബീല സംസാരിച്ചു.

