​അ​ബ്ബാ​സി​യ അ​ൽ-​മ​ദ്​​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വം 

11:56 AM
10/09/2019
കെ.​ഐ.​ജി​യു​ടെ കീ​ഴി​ൽ അ​ബ്ബാ​സി​യ​യി​ൽ പു​ന​രാ​രം​ഭി​ച്ച അ​ൽ​മ​ദ്​​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വം വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ റ​സാ​ഖ്‌ ന​ദ്‌​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ബ്ബാ​സി​യ: കെ.​ഐ.​ജി​യു​ടെ കീ​ഴി​ൽ അ​ബ്ബാ​സി​യ പാ​കി​സ്താ​ൻ ഇം​ഗ്ലീ​ഷ്‌ സ്കൂ​ളി​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച അ​ൽ​മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. ന​വാ​ഗ​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​റ്റു​കൊ​ണ്ടു സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മ​റ്റു വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. 
കെ.​ഐ.​ജി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ റ​സാ​ഖ്‌ ന​ദ്‌​വി പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മ​ദ്റ​സ​ക്ക്‌ പാ​കി​സ്താ​ൻ ഇം​ഗ്ലീ​ഷ്‌ സ്കൂ​ളി​ലെ വി​ശാ​ല​മാ​യ സൗ​ക​ര്യം അ​നു​കൂ​ല​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം  പ​റ​ഞ്ഞു. 

പി.​ടി.​എ പ്ര​സി​ഡ​ൻ​റ് അ​നീ​സ്‌ റ​ഹ്‌​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ മു​നീ​ർ മ​ട​ത്തി​ൽ, പി.​ടി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ്‌ ഷാ​ഹു​ൽ ഹ​മീ​ദ്‌, ഭാ​ര​വാ​ഹി​ക​ളാ​യ ഹി​ഷാം എ. ​ബാ​രി,അ​ശ്‌​റ​ഫ്‌ മു​ഹ​മ്മ​ദ്‌, സ​ത്താ​ർ​കു​ന്നി​ൽ, സി​ദ്ദീ​ഖ്‌ ഹ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ്‌ അ​മീ​ൻ ഖി​റാ​അ​ത്ത്‌ ന​ട​ത്തി. പി.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ധു​ര​വി​ത​ര​ണ​വും ന​ട​ത്തി.

ഖു​ർ​ആ​ൻ, ഹ​ദീ​സ്‌, അ​ഖീ​ദ, ക​ർ​മ​ശാ​സ്ത്രം, ഇ​സ്‌​ലാ​മി​ക ച​രി​ത്രം, അ​റ​ബി, മ​ല​യാ​ള ഭാ​ഷാ​പ​ഠ​നം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന കേ​ര​ള മ​ദ്റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ്‌ ഇ​ൻ​റ​ർ​നാ​ഷ​ന​ലി​െൻറ പു​തു​ക്കി​യ സി​ല​ബ​സാ​ണ്‌ അ​ൽ​മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ പി​ന്തു​ട​രു​ന്ന​ത്‌.മൂ​ന്നു വ​യ​സ്സ്‌ മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്‌  ‘ഹെ​വ​ൻ​സ്‌’ ഖു​ർ​ആ​നി​ക്‌ പ്രീ ​മ​ദ്റ​സ കോ​ഴ്സ്‌ കെ.​ഐ.​ജി മ​ദ്റ​സ​ക​ളു​ടെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ അ​ബ്​​ദ​ു​ൽ റ​സാ​ഖ്‌ ന​ദ്‌​വി പ​റ​ഞ്ഞു.  കേ​ര​ള​ത്തി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ന​ട​ന്നു​വ​രു​ന്ന ഹി​ക്‌​മ പ​രീ​ക്ഷ ഈ ​വ​ർ​ഷ​വും മ​ദ്റ​സ​യി​ൽ വി​പു​ല​മാ​യി ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം  പ​റ​ഞ്ഞു. അ​ഡ്‌​മി​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: 97345634, 97292002, 99912320.

Loading...
COMMENTS