ഉപേക്ഷിച്ച വാഹനങ്ങളും ബോട്ടുകളും പിടിച്ചെടുത്തു
text_fieldsപിടിച്ചെടുത്ത വാഹനങ്ങൾ
കുവൈത്ത് സിറ്റി: റോഡരികിലും പൊതു ഇടങ്ങളിലും ഉപേക്ഷിക്കുന്നതും ദീർഘനാൾ നിർത്തിയിടുന്നതുമായ വാഹനങ്ങൾക്കെതിരെ നടപടി തുടരുന്നു. ആഗസ്റ്റ് 25 നും സെപ്റ്റംബർ നാലിനും ഇടയിൽ ഇത്തരം 1,019 വാഹനങ്ങൾ പിടികൂടിയതായി അധികൃതർ അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റി ഗവർണറേറ്റുകളിൽ പൊതുശുചിത്വ വകുപ്പും റോഡ് വർക്ക് വകുപ്പുകളും നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
ഉപേക്ഷിക്കപ്പെട്ട എട്ടു ബോട്ടുകളും അഞ്ചു മൊബൈൽ പലചരക്ക് സാധനങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ഉപേക്ഷിക്കപ്പെട്ടതും സ്ക്രാപ്പ് ചെയ്തതുമായ കാറുകളിൽ 2,989 മുന്നറിയിപ്പ് സ്റ്റിക്കറുകളും സ്ഥാപിച്ചു. മുന്നറിയിപ്പ് സമയം അവസാനിക്കുന്നതോടെ ഈ വാഹന ഉടമൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.
എല്ലാ ഗവർണറേറ്റുകളിലും മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ബോട്ടുകളും പിടിച്ചെടുക്കൽ തുടരും. സർക്കാർ സ്വത്തുക്കൾ അനധികൃതമായി ഉപയോഗിക്കൽ ഗൗരവമുള്ള നിയമലംഘനമായി കണക്കാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

