ആപ്കാ കുവൈത്ത് റിപ്പബ്ലിക് ദിനാനുസ്മരണം സംഘടിപ്പിച്ചു
text_fieldsആപ്കാ കുവൈത്ത് റിപ്പബ്ലിക് ദിനാചരണ പരിപാടിയിൽ ജന. സെക്രട്ടറി മുബാറക്ക് കാമ്പ്രത്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ആം ആദ്മി പ്രവാസി കൾചറൽ അസോസിയേഷൻ (ആപ്കാ) ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിച്ചു. ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൺവീനർ അനിൽ ആനാട് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജനാധിപത്യം കടന്നു പോകുന്ന സാഹചര്യങ്ങളും ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളും ചർച്ചയായി. ഭരണഘടന, ജനാധിപത്യബോധം, നിയമ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അടിസ്ഥാന അറിവ് ജനങ്ങളിലേക്ക് എത്തുമ്പോൾ ആശങ്കകൾക്ക് അവസരമില്ലാത്ത സാഹചര്യം ഉടലെടുക്കപ്പെടുമെന്ന് യോഗം വിലയിരുത്തി.
സാജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മുബാറക് കാമ്പ്രത്ത് വിഷയാവതരണം നടത്തി. ഇടതുപക്ഷ സഹയാത്രികൻ അഷ്റഫ് ചേരൂട്ട് സന്ദേശം നൽകി. പ്രകാശ് ചിറ്റെഴത്ത്, ബിനു ഏലിയാസ്, എൽദോ എബ്രഹാം, സലിം കൊടുവള്ളി, ലിൻസ് തോമസ്, അഷ്റഫ്, തോമസ് മത്തായി, ജയ്ലേഷ്, പ്രവീൺ ജോൺ, ഷിജോ, ബേബി ജോസഫ് എന്നിവർ ആശയങ്ങൾ പങ്കുവെച്ചു. ട്രഷറർ സബീബ് മൊയ്തീൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

