ആം ആദ്മി ഗോവ എം.എൽ.എയെ ആപ്കാ കുവൈത്ത് ഭാരവാഹികൾ സന്ദർശിച്ചു
text_fieldsആപ്പ്കാ കുവൈത്ത് ഭാരവാഹികൾ ആം ആദ്മി ഗോവ എം.എൽ.എ ക്യാപ്റ്റൻ വെൻസി
വീഗസിനൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ആം ആദ്മി ഗോവ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസിനെ ആപ്കാ കുവൈത്ത് ഭാരവാഹികൾ സന്ദർശിച്ചു. കൺവീനർ മുബാറക് കാമ്പ്രത്ത്, ജനറൽ സെക്രട്ടറി അനിൽ ആനാട്, ട്രഷറർ സബീബ് മൊയ്തീൻ, ബിനു ഏലിയാസ്, ഷിബു ജോൺ, ഫൈസൽ കാമ്പ്രത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ആപ്കാ കുവൈത്തിന്റെ പ്രവർത്തനങ്ങളും ആം ആദ്മി പാർട്ടിക്ക് ആരംഭം മുതൽ നൽകുന്ന സഹകരണവും കൺവീനർ മുബാറക് കാമ്പ്രത്ത്, ജന.സെക്രട്ടറി അനിൽ ആനാട് എന്നിവർ വിശദീകരിച്ചു. പ്രവാസി സമൂഹം രാജ്യനിർമാണത്തിൽ വഹിക്കുന്ന പങ്ക് വലുതാണെന്നും അതിനായി സംഘടനാപരമായ ഇടപെടലുകൾ ശക്തമാക്കണമെന്നും വെൻസി വീഗസ് അഭിപ്രായപ്പെട്ടു.
പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം, സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ, ആം ആദ്മി പാർട്ടിയുടെ ആശയങ്ങൾ പ്രവാസികളിലേക്ക് എത്തിക്കുന്നതിന്റെ മാർഗങ്ങൾ, കേരളത്തിലും ഗോവയിലും ആം ആദ്മി പാർട്ടി അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകതകൾ, ജനാധിപത്യത്തെ ശക്തിപ്പെടുത്തൽ തുടങ്ങിയവയും ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

