അനുശോചനം അറിയിച്ചവർക്ക് നന്ദിപറഞ്ഞ് അമീർ
text_fieldsകുവൈത്ത് സിറ്റി: അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വേർപാടിൽ അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. അനുശോചനം അറിയിച്ച വിവിധ ലോക നേതാക്കളെയും അന്തർദേശീയ സംഘടനകളെയും അമീർ നന്ദി അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസം ബയാൻ പാലസിൽ അനുശോചനം അറിയിക്കാന്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് വന്നെത്തിയത്.
ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൻ, നാഷനൽ ഗാർഡ് ചീഫ് ശൈഖ് സാലിം അലി അസ്സബാഹ്, രാജ കുടുംബാംഗങ്ങള്‍ എന്നിവരോടും അമീര്‍ നന്ദി പറഞ്ഞു.
ശൈഖ് നവാഫിന്റെ നിര്യാണത്തോടനുബന്ധിച്ച് മാധ്യമങ്ങൾ, സ്ഥാപനങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവര്‍ നല്കിയ ആത്മാർഥമായ അനുശോചനം ശ്രദ്ധേയമാണ്. ശൈഖ് നവാഫിന്റെ ആത്മാവിന് ശാന്തിനേരുന്നതായും അമീര്‍ പറഞ്ഞു.

