ആം ആദ്മി പ്രവാസി കൾചറൽ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം
text_fieldsആം ആദ്മി സ്വാതന്ത്ര്യദിനാഘോഷം
കുവൈത്ത് സിറ്റി: കുവൈത്തിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ ആം ആദ്മി പ്രവാസി കൾചറൽ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം നടത്തി. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ ഷിബു ജോണിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുതിർന്ന അംഗം സൽമോൻ കെ.ബി ദേശീയപതാക ഉയർത്തി. എൽദോ എബ്രഹാം സ്വാഗതപ്രസംഗവും സേവിയർ ആളൂർ സ്വാതന്ത്ര്യദിന സന്ദേശവും നൽകി. ഷിബു ജോൺ സ്വാതന്ത്ര്യദിനപ്രതിജ്ഞ ചൊല്ലുകയും പ്രവർത്തകർ ഏറ്റുചൊല്ലുകയും ചെയ്തു. ലിൻസ് തോമസ്, സബീബ് മൊയ്തീൻ, സലീം കൊടുവള്ളി എന്നിവർ സംസാരിച്ചു. പുതുതായി അംഗത്വം എടുത്തവരെ ഭാരവാഹികൾ സ്വീകരിച്ചു. ഇവാൻ സാബുവിന്റെ നേതൃത്വത്തിൽ സംഗീതവിരുന്ന് അരങ്ങേറി. പ്രവീൺ ജോൺ നന്ദി രേഖപ്പെടുത്തി.