ആകാശത്ത് ചിറകുവിരിക്കാൻ എ320 നിയോ വിമാനം
text_fieldsകുവൈത്ത് സിറ്റി: സ്വപ്നചിറകിലേറി കുവൈത്തിന് പറക്കാൻ എയർവേയ്സിെൻറ പട്ടികയിൽ ഒരു വിമാനം കൂടി. എയർബസ് എ320 നിയോ വിമാനം കഴിഞ്ഞ ദിവസം കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എത്തി.
ടെർമിനൽ നാലിൽ എത്തിയ വിമാനത്തെ രാജകീയമായാണ് രാജ്യം വരവേറ്റത്. കാസിമ എന്ന് നാമകരണം ചെയ്ത വിമാനം കുവൈത്ത് എയർവേയ്സിനുവേണ്ടി എയർബസിൽ നിന്ന് വാങ്ങാൻ കരാർ ആയിട്ടുള്ള 15 എ320 നിയോ വിമാനങ്ങളിൽ ആദ്യത്തേതാണ്.
2013 ഡിസംബറിലായിരുന്നു കരാർ ഒപ്പുെവച്ചത്. എ 350 എക്സ്.ഡബ്ല്യു.ബി ഇനത്തിൽപ്പെട്ട 10 വിമാനങ്ങളും എയർബസിൽനിന്ന് കുവൈത്ത് എയർവേയ്സ് വാങ്ങുന്നുണ്ട്.
നിർമാതാക്കളായ എയർബസ് ജർമനിയിലെ ഹാംബർഗിൽ ഒരുക്കിയ ചടങ്ങിലാണ് കുവൈത്ത് എയർവേയ്സ് ചെയർമാൻ യൂസഫ് അൽ ജാസിമിെൻറ നേതൃത്വത്തിൽ വിമാനം ഏറ്റുവാങ്ങിയത്. കുവൈത്ത് വ്യോമയാന ഡയറക്ടറേറ്റ് മേധാവി യൂസഫ് അൽ ഫൗസാൻ, എയർ ബസ് മിഡിൽ ഇൗസ്റ്റ് ഡയറക്ടർ ജനറൽ ഫുആദ് അൽ അത്താർ, ജർമനിയിലെ കുവൈത്ത് സ്ഥാനപതി നജീബ് അൽ ബദർ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
