യന്ത്രത്തിൽ കൈ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ചു
text_fieldsയന്ത്രത്തിൽ കുടുങ്ങിയ സ്ത്രീയുടെ കൈ അഗ്നിശമന സേനാംഗങ്ങൾ പുറത്തെടുക്കുന്നു
കുവൈത്ത് സിറ്റി: ഭക്ഷണം പാകം ചെയ്യുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ സ്ത്രീയെ അഗ്നിശമന സേനാംഗങ്ങൾ ഇടപെട്ട് രക്ഷിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഇവരുടെ കൈ യന്ത്രത്തിൽ അകപ്പെടുകയായിരുന്നു. തുടർന്ന് മുബാറക് ആശുപത്രിയിലെത്തിയെങ്കിലും ഫലം ഉണ്ടായില്ല.
ഇതോടെ അഗ്നിശമന സേനയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കൈ യന്ത്രത്തിൽനിന്ന് സ്വതന്ത്രമാക്കിയതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷ്മത പാലിക്കാനും അടിയന്തര ഘട്ടങ്ങളിൽ വിവരം അറിയിക്കാനും അഗ്നിശമനസേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

