വായിച്ച് വായിച്ച് വളരാൻ കുട്ടികളുടെ ‘റീഡേഴ്സ് ക്ലബ്
text_fieldsകുവൈത്ത് ‘റീഡേഴ്സ് ക്ലബ്’ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുട്ടികളുടെ വായനാ കൂട്ടായ്മായ ‘റീഡേഴ്സ് ക്ലബ്’ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ്ബ് സ്ഥാപക റീമ ജാഫർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യാഷിത ഭരദ്വാജ് (ജന.സെക്ര),റിയ ജാഫർ (പ്രസി), അനം ഒമർ (അംഗത്വ കമ്മിറ്റി മേധാവി), ലൂക്ക് ഫെർണാണ്ടസ് (ഇവന്റ് കമ്മിറ്റി ചെയർ), മൈഷ നാസിഫ്, പ്രിൻസിയ കാസ്റ്റലിനോ, ആയിഷ മനാൽ, നിയ എൽസ പ്രമോദ് (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവങ്ങനെയാണ് പ്രധാന ഭാരവാഹികൾ. കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ഒരു കൂട്ടം കുട്ടികളാണ് ക്ലബ്ബ് സ്ഥാപിച്ചത്.
കുട്ടികളിൽ വായനയോടും ശാസ്ത്രത്തോടുമുള്ള സ്നേഹം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അംഗങ്ങൾ തങ്ങളുടെ സ്വകാര്യ ശേഖരങ്ങളിൽ നിന്ന് പുസ്തകങ്ങൾ സംഭാവന ചെയ്തു സ്ഥാപിച്ച ലൈബ്രറിയും ഇവർക്കുണ്ട്. ഇതിൽ നിന്ന് എല്ലാവർക്കും പുസ്തകങ്ങൾ വായിക്കാൻ അവസരമൊരുക്കുന്നു.
ചെറിയ കുട്ടികൾക്കായുള്ള ശാസ്ത്ര അവബോധ പ്രവർത്തനങ്ങളും ഈ കൂട്ടായ്മ ഒരുക്കുന്നു. പരീക്ഷണങ്ങളും പ്രായോഗിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണിത്. ക്ലബ്ബിന്റെ ഭാഗമായി, യു.കെയിലെ യൂനിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകന്റെ നേതൃത്വത്തിൽ ബഹിരാകാശ നിരീക്ഷണ പരിപാടിയും കൊച്ചുകുട്ടികൾക്കായി കഥപറച്ചിൽ സെഷനും സംഘടിപ്പിച്ചിരുന്നു.
റീഡേഴ്സ് ക്ലബിനെക്കുറിച്ചുള്ള വിവരങ്ങൾക്കും, എങ്ങനെ ചേരാം, പരിപാടികൾ എന്നിവക്ക് readersclubkuwait@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

