Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ദേശസ്നേഹത്തിന്റെ നിറങ്ങൾ’; ശ്രദ്ധേയമായി ചിത്രകലാ ശിൽപശാല

text_fields
bookmark_border
‘ദേശസ്നേഹത്തിന്റെ നിറങ്ങൾ’; ശ്രദ്ധേയമായി ചിത്രകലാ ശിൽപശാല
cancel
camera_alt

നാഷനൽ കൗൺസിൽ ഫോർ ആർട്ട്, കൾച്ചർ ആൻഡ് ലെറ്റേഴ്സ് സംഘടിപ്പിച്ച ചിത്രകലാ ശിൽപശാല

കുവൈത്ത് സിറ്റി: 18ാമത് വേനൽക്കാല സാംസ്കാരികോത്സവ ഭാഗമായി നാഷനൽ കൗൺസിൽ ഫോർ ആർട്ട്, കൾച്ചർ ആൻഡ് ലെറ്റേഴ്സ് ‘നാഷനൽ വർക്സ്’ എന്ന പേരിൽ ചിത്രകലാ ശിൽപശാല സംഘടിപ്പിച്ചു. മ്യൂസിയം ഓഫ് മോഡേൺ ആർട്സിൽ നടന്ന പരിപാടിയിൽ 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കലാകാരന്മാർ ആധുനികവും പുരാതനവുമായ കുവൈത്തിന്റെ ദൃശ്യങ്ങൾ അക്രിലിക് പെയിന്റിങ്ങിലുടെ ആവിഷ്‍കരിച്ചു. കലാകാരനായ യഅ്ഖൂബ് അൽ ജിറാൻ പരിശീലനത്തിന് നേതൃത്വം നൽകി.

യുവതലമുറക്ക് കുവൈത്തിനോടുള്ള സ്നേഹവും ദേശീയ അഭിമാനവും പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആഗസ്റ്റ് അവസാനം വരെ നീളുന്ന വേനൽക്കാല സാംസ്കാരികോത്സവത്തിൽ 40ൽ അധികം പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. നാടകങ്ങൾ, സംഗീത പരിപാടികൾ, സാഹിത്യ സംഗമങ്ങൾ, നൃത്തം, ചിത്ര പ്രദർശനം, നാടൻ കലാപരിപാടികൾ, കുട്ടികൾ - യുവജനങ്ങൾ - കുടുംബങ്ങൾ എന്നിവർക്കായി പ്രത്യേകം രൂപകൽപന ചെയ്ത പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A notable art workshop
Next Story