ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് പുതിയ സംവിധാനം നടപ്പാക്കും
text_fieldsസാമൂഹികകാര്യ മന്ത്രി മായ് അൽ ബാഗ്ലി ഭിന്നശേഷി ഡയറക്ടർ ജനറൽ ഡോ. ബിബി അൽഅംരിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് കൂടുതൽ ഫ്ലക്സിബിളായ പുതിയ സംവിധാനം നടപ്പാക്കുമെന്ന് സാമൂഹികകാര്യ മന്ത്രി മായ് അൽ ബാഗ്ലി.
വൈകല്യമുള്ളവരെ ഏറ്റവും മികച്ച രീതിയിൽ സേവിക്കുന്നതിന് എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഭിന്നശേഷി ഡയറക്ടർ ജനറൽ ഡോ. ബിബി അൽഅംരിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. അന്താരാഷ്ട്ര, ഗൾഫ് മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് പുതിയ ഫ്ലക്സിബിൾ സംവിധാനം രൂപവത്കരിക്കാൻ ധാരണയായതായി മന്ത്രി പറഞ്ഞു. ഈ വിഭാഗത്തിനും അവരെ സ്പോൺസർ ചെയ്യുന്നവർക്കും ഇടപാടുകൾ എളുപ്പവും സുഗമവുമാക്കാൻ ഇത് സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.
ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ എളുപ്പത്തിലും സുഗമമായും നിറവേറ്റുന്നതിനും അവരെ പരിപാലിക്കുന്നതിനും പിന്തുണക്കുന്നതിനും എല്ലാ നടപടികളും സ്വീകരിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

