ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് കവർച്ച നടത്തിയ സ്വദേശി പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് കവർച്ച നടത്തിയ സ്വദേശി പൗരനെ അറസ്റ്റ് ചെയ്തത് ജഹ്റ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിലെ സ്പെഷ്യൽ ഫോഴ്സ്. കഴിഞ്ഞ രണ്ട് മാസമായി പ്രവാസികളെ പ്രധാനമായും ഡെലിവറി തൊഴിലാളികളെ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന സംഘം പ്രദേശത്ത് വിപുലമായിരുന്നു. പ്രതിയെ ആയുധങ്ങളോടെയാണ് പിടികൂടിയത്.
വർധിച്ചു വരുന്ന സായുധ കവർച്ച സംഘങ്ങളെ ചെറുക്കാനായി പുതിയൊരു ഫോഴ്സിനെ രൂപവത്കരിക്കാൻ ജഹ്റ ഇൻെവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിനെ പ്രചോദിപ്പിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിലും തെളിവുകൾ സമർപ്പിച്ചതിലും പ്രതി കുറ്റം സമ്മതിച്ചതായും പ്രതിയെ പിടികൂടിയതിലൂടെ ഏഴ് കുറ്റകൃത്യങ്ങൾക്കും മൂന്ന് കബളിപ്പിക്കപ്പെടലും ഉൾപ്പെടെ 10 കേസുകൾക്ക് പരിഹാരമായതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

