Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ കുരുങ്ങിയ...

കുവൈത്തിൽ കുരുങ്ങിയ തിരുവനന്തപുരം സ്വദേശി നാട്ടിലെത്തി

text_fields
bookmark_border
returned home
cancel

കു​വൈ​ത്ത് സി​റ്റി: സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ കു​വൈ​ത്തി​ൽ കു​രു​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തി​ൽ നാ​ട്ടി​ലെ​ത്തി. പാ​ങ്ങോ​ട് സ്വ​ദേ​ശി ഷെ​മീ​റി​നാ​ണ് കു​വൈ​ത്തി​ലെ മ​ല​യാ​ളി​ക​ൾ ആ​ശ്വാ​സ​മാ​യ​ത്. സൗ​ദി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഷെ​മീ​ർ കോ​വി​ഡ് കാ​ല​ത്ത് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പു​തി​യ വി​സ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി​യി​ലേ​ക്ക് തി​രി​ച്ചു. കു​വൈ​ത്ത് എ​യ​ർ​വേ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കു​വൈ​ത്ത് വ​ഴി​യാ​ണ് സൗ​ദി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, പ​ഴ​യ വി​സ​യു​ടെ കാ​ൻ​സ​ലേ​ഷ​ൻ പൂ​ർ​ത്തി​യാ​കാ​തി​രു​ന്ന​തി​നാ​ൽ സൗ​ദി​യി​ലെ ദ​മ്മാ​മി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. ദ​മാം ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം അ​തേ ദ​മ്മാം-​കു​വൈ​ത്ത് -തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ ഷെ​മീ​റി​നെ തി​രി​കെ​യ​യ​ച്ചു. എ​ന്നാ​ൽ, കു​വൈ​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഈ ​വി​മാ​ന​ത്തി​ൽ സീ​റ്റു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ ഷെ​മീ​ർ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​രു​ങ്ങി. 11ാം തീ​യ​തി മാ​ത്ര​മേ കു​വൈ​ത്ത് എ​യ​ർ​വേ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സീ​റ്റ് ഉ​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഷെ​മീ​ർ കെ.​കെ.​എം.​എ കേ​ന്ദ്ര മ​ത​കാ​ര്യ വ​കു​പ്പ് വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഖ​ലാം മൗ​ല​വി​യെ ബ​ന്ധ​പ്പെ​ട്ടു. അ​ദ്ദേ​ഹം എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ബ്ദു​ല്ല​യെ വി​വ​രം അ​റി​യി​ക്കു​ക​യും, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും എം​ബ​സി വ​ള​ന്‍റി​യ​റും ഐ.​സി.​എ​ഫ് ലീ​ഡ​റു​മാ​യ സ​മീ​ർ മു​സ്‍ലി​യാ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ചെ​യ്തു. ഇ​തി​നി​ടെ കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് ലീ​ഡ​ർ ഷ​മ്മാ​സ് സു​ഹൃ​ത്ത് വ​ഴി ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.

കു​വൈ​ത്ത് എ​യ​ർ​വേ​സി​ന് അ​ട​ക്കാ​നു​ള്ള പ​ണം ഷെ​മീ​റി​ന്റെ സു​ഹൃ​ത്തു​ക്ക​ൾ എ​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടി​ന് പ​ണം അ​ട​ച്ചു. ഷെ​മീ​റി​ന്റെ സൗ​ദി​യി​ലു​ള്ള ബ​ന്ധു കു​വൈ​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ൽ ടി​ക്ക​റ്റ് എ​ടു​ത്തു അ​യ​ച്ചു​ന​ൽ​കി. ഇ​തോ​ടെ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 2.10ന് ​ഷെ​മീ​ർ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitnative of Thiruvananthapuram
News Summary - A native of Thiruvananthapuram who was stuck in Kuwait has returned home
Next Story