മാവേലിക്കര സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsജോൺ
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും ആർട്ടിസ്റ്റുമായ മാവേലിക്കര സ്വദേശി എം.വി. ജോൺ (62) നിര്യാതനായി. കുവൈത്തിലെ ചെസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ ഹൃദയാഘാതംമൂലമാണ് മരിച്ചത്.
പ്രവാസികൾക്കിടയിലും നാട്ടിലും നിരവധി കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഐ ആർട്ട്കോ കുവൈത്ത് എന്ന പേരിൽ ആദ്യ കൊച്ചി ബിനാലെയിൽ പങ്കാളിയായി. 2015ൽ കുവൈത്തിലെ ചിത്രകാരന്മാർക്കായി കുവൈത്ത് ആർട്ട് ഫൗണ്ടേഷൻ എന്ന പേരിൽ ഗാലറി തുറന്നു.
സിനിമ, ചിത്രകല പരിപാടികളിലും ഭാഗഭാക്കായി. മരണത്തിൽ കുവൈത്തിലെ വിവിധ സംഘടനകളും കലാസാംസ്കാരിക പ്രവർത്തകരും അനുശോചിച്ചു.