Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോട്ടയം പെരുവ കാരിക്കോട് സ്വദേശി പാലക്കുന്നേൽ വീട്ടിൽ റോയ് എബ്രഹാം(62) കുവൈത്തിൽ നിര്യാതനായി. 30 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയാണ്. സാൽമിയയിൽ ആയിരുന്നു താമസം.
ഭാര്യ: സൂസൻ റോയ് (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അധ്യാപിക). മകൻ: എബ്രഹാം റോയ് (ടി.സി.എസ് കൊച്ചി). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നു വരുന്നു. സംസ്കാരം കാരിക്കോട് സെന്റ് തോമസ് ബത് ലെ ചർച്ചിൽ നടക്കും
Next Story

